കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍ വിപണിയിലിറക്കി ഇന്‍ഡേന്‍; കേരളത്തിൽ ആദ്യം
കേരളത്തിലാദ്യമായി ഇന്‍ഡേന്‍ കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനില്‍ വിപണിയിലിറക്കി . തുടക്കത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കുക. തുടര്‍ന്ന് കൊച്ചിയിലും കോഴിക്കോടും ലഭ്യമാക്കും. ക്രമേണ സംസ്ഥാനത്തൊട്ടാകെ കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കും. ഇപ്പോള്‍ ഉപയോഗത്തിലുള്ള പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങള്‍ പുതിയ സിലിണ്ടറിനുണ്ട്. ഹൈ-ഡെന്‍സിറ്റി പോളിത്തിലിന് ഉപയോഗിച്ചാണ് കമ്പോസിറ്റ് സിലിണ്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫൈബര്‍ ഗ്ലാസിന്റെ കവചവും പുറമേ എച്ച്ഡിപിഇ ഔട്ടര്‍ ജാക്കറ്റുമുണ്ട്.പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് കമ്പോസിറ്റ് […]
