ആള്‍ക്കൂട്ടകൊലപാതക പരാമര്‍ശം;നടി സായി പല്ലവിക്കെതിരെ കേസ്
നടി സായ് പല്ലവിക്കെതിരെ പൊലീസില്‍ പരാതി. സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 16നാണ് പരാതി നല്‍കിയിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സായ് പല്ലവിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് കേസ് എടുത്തിരിക്കുന്നത്.കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. പ്രസ്താവന പുറത്ത് […]
