പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിൽ പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതി; ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്
പാലക്കാട് പാലന ആശുപത്രിക്കെതിരെ കേസ്. പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതിയിലാണ് കേസ്. ഐപിസി 337 വകുപ്പ് പ്രകാരം പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചെന്നുമാണ് ഷബാന പറയുന്നത്. എന്നാല്‍, പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നാണ് ഡോക്ടര്‍ അറിയിച്ചത്. പിഴവ് ഉണ്ടായിട്ടില്ലെന്നും അമിത രക്തസ്രാവം തടയാനായി വെച്ച […]
