Kerala News

സംഘർഷത്തിന് തുടക്കമിട്ടത് എസ്എഫ്ഐ;കമ്മീഷണർക്ക് പരാതി നൽകി ഫ്രട്ടേണിറ്റി

  • 19th January 2024
  • 0 Comments

മഹാരാജാസ് കോളേജിൽ ഇന്നലെ നടന്ന സംഘർഷത്തിൽ കമ്മീഷണർക്ക് പരാതി നൽകി ഫ്രട്ടേണിറ്റി. എസ് എഫ് ഐ ക്രിമിനലുകളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഫ്രട്ടേണിറ്റി സംസ്ഥാന പ്രസിഡന്റ് കെഎം ഷഫ്രിൻ പറഞ്ഞു. സംഘർഷത്തിന് തുടക്കമിട്ടത് എസ് എഫ് ഐ ആണെന്നും ഫ്രട്ടേണിറ്റി പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിൽ പറയുന്നു. അതെ സമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രകടനം നടത്തി മാർഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. കണ്ടാൽ അറിയാവുന്ന […]

Kerala

നവകേരള സദസില്‍ പങ്കെടുത്തില്ല; കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി

  • 25th November 2023
  • 0 Comments

കണ്ണൂര്‍: നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി ആരോപണം. സിപിഐഎം ഭരിക്കുന്ന പടിയൂര്‍ പഞ്ചായത്ത് പെരുമണ്ണ് വാര്‍ഡിലാണ് സംഭവം.നവകേരള സദസിന് മുന്നോടിയായി പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. ഇരുപതോളം തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിച്ചത്. അതേസമയം പ്രൊജക്ട് മീറ്റിംഗില്‍ പങ്കെടുക്കാത്തതിനാലാണ് ഒഴിവാക്കിയതെന്നും നവകേരള സദസുമായി യാതൊരു ബന്ധവുമില്ലെന്നും പഞ്ചായത്ത് വിശദീകരിച്ചു. എന്നാല്‍ തന്നെ പങ്കെടുപ്പിക്കാതെയാണ് പ്രൊജക്ട് മീറ്റിംഗ് വിളിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ആരോപിച്ചു.

Kerala News

വര്‍ഷങ്ങളായി മാനസികമായി പീഡിപ്പിക്കുന്നു; റോബിൻ ബസുടമയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സഹോദരൻ

  • 24th November 2023
  • 0 Comments

റോബിൻ ബസ് ഉടമക്കെതിരെ പരാതിയുമായി സഹോദരൻ.റോബിൻ ബസുടമയുടെ സഹോദരന്‍ ബേബി ഡിക്രൂസാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി, നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചെന്നും പരാതിയിൽ പറയുന്നു.ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറയുന്നു. വാടക വീടുകളില്‍ […]

Kerala News

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; സച്ചിൻ ദേവിനെതിരെ കെ കെ രമയുടെ പരാതി

  • 18th March 2023
  • 0 Comments

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയെന്നാരോപിച്ച് സച്ചിൻ ദേവ് എം എൽ എക്കെതിരെ കെ കെ രമ. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഘർഷത്തിൽ രമക്ക് കൈക് പരിക്കേറ്റ് പ്ലാസ്റ്ററിട്ടിരുന്നു.എന്നാൽ, പ്ലാസ്റ്ററിടുന്നതിന് മുൻപ് സംഘർഷ സ്ഥലത്ത് പരുക്കേറ്റ കയ്യുയർത്തികെ കെ രമ ഭരണപക്ഷ അംഗങ്ങളോടും വാച്ച് ആൻഡ് വാർഡിനോടും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ വെച്ച് പരിക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടിരുന്നതെന്നും കെ. കെ രമയുടേത് നാടകമാണെന്നും സച്ചിൻ ദേവ് ഫേസ്ബുക്കിൽ പോസ്റ്റ് […]

Kerala News

മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം; കാസ സംഘടനക്കെതിരെ പരാതി

  • 25th February 2023
  • 0 Comments

ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരുകളില്‍ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് കാസ സംഘടനക്കെതിരെ പരാതി. കാസയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കുമെതിരെ എസ്‌ഐഒയാണ് പരാതി നൽകിയത്. നിരന്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസയെന്നും ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്ലീം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിര്‍മ്മിതികളാണെന്നും എസ്‌ഐഒ പ്രസ്താവനയില്‍ പറഞ്ഞു. എസ്‌ഐഒ പ്രസ്താവന:‘പുല്‍പള്ളിയില്‍ ലൗ ജിഹാദിനെതിരെയും നര്‍ക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരില്‍ മുസ്‌ലിം […]

Kerala News

ചിന്തന്‍ ശിബിരത്തിലെ ലൈംഗിക അതിക്രമം; പരാതി ഉണ്ടെങ്കില്‍ പൊലീസിന് നല്‍കും, സംഘടനക്കുള്ളില്‍ തീര്‍ക്കില്ല, വിഡി സതീശന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പായ ചിന്തന്‍ശിബിറിനിടെ പീഡനം നടന്നുവെന്ന് പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ അത് സംഘടനാ തലത്തില്‍ മാത്രം ഒതുക്കില്ല. രേഖാമൂലം പരാതി ലഭിച്ചാല്‍ പൊലീസിന് കൈമാറുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. വാട്സ് ആപ്പില്‍ പ്രചരിക്കുന്ന പരാതി […]

National News

ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി, ഇല്ലെങ്കില്‍ നഷ്ടപരിഹാരം; മകനും മരുമകള്‍ക്കെതിരെ വിചിത്ര പരാതി നല്‍കി മാതാപിതാക്കള്‍

മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതി നല്‍കി ഉത്തരാഖണ്ഡിലെ ദമ്പതിമാര്‍. വിവാഹിതരായി ആറ് വര്‍ഷമായിട്ടും തങ്ങള്‍ക്കൊരു പേരക്കുട്ടിയെ തന്നില്ല എന്ന കാരണമാണ് മകനും മരുമകള്‍ക്കുമെതിരെ കേസ് കൊടുക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. ഒന്നുകില്‍ മകനും മരുമകളും് ഒരു വര്‍ഷത്തിനകം പേരക്കുട്ടികളെ നല്‍കണം ഇല്ലെങ്കില്‍ അഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നതാണ് ആ ദമ്പതികളുടെ ആവശ്യം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ എസ്.ആര്‍. പ്രസാദും ഭാര്യ സാധനാ പ്രസാദുമാണ് മകനായ ശ്രേയ് സാഗറിനും, മരുമകളായ ശുഭാംഗിക്കുമെതിരെ കേസ് കൊടുത്തത്. 2016 ലാണ് മകനെ വിവാഹം […]

Kerala News

ലൈംഗിക അധിക്ഷേപം, ടോയ്‌ലറ്റ് കഴുകല്‍, ചെരുപ്പ് വൃത്തിയാക്കല്‍; നഴ്സിങ് കോളേജിനെതിരേ വിദ്യാര്‍ഥികള്‍

ആലപ്പുഴ ചേര്‍ത്തല എസ്.എച്ച് നഴ്സിംഗ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോശമായി പെരുമാറുന്നതായി പരാതി. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികളുടെ പരാതി. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥികളെക്കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍പ്പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജോലിക്കിടെ ഉടുപ്പില്‍ ചുളിവ് വീഴുന്നതുപോലും ഇവര്‍ ലൈംഗിക ചുവയോടെയാണ് കാണുന്നത്. വിദ്യാര്‍ത്ഥികള്‍ […]

Kerala News

വിവാഹ മേക്കപ്പിനിടെ പീഡനം അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം

  • 25th April 2022
  • 0 Comments

ലൈംഗിക പീഡന കേസിൽ കൊച്ചിയിലെ പ്രശസ്ത ബ്രൈഡൽ മേക്കപ്പ്‌ ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം. നാല് കേസുകളിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച മുതൽ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം, ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം . അനീസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി വിധി. അനീസിന്റെ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ളവയും കോടതി പരിശോധിച്ചു. വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് […]

Kerala News

വയനാട്ടിൽ വാക്‌സിൻ മാറി നൽകിയതായി പരാതി

  • 27th July 2021
  • 0 Comments

വയനാട്ടിൽ വാക്‌സിൻ മാറി നൽകിയതായി പരാതി.മാനന്തവാടിയിലാണ് സംഭവം. കണിയാരം സ്വദേശി മാനുവൽ മത്തായിയാണ് പരാതിയുമായി രംഗത്തെത്തിയത്. ആദ്യ ഡോസ് കൊവാക്‌സിൻ സ്വീകരിച്ച മത്തായിക്ക് രണ്ടാം ഡോസായി നൽകിയത് കൊവിഷീൽഡാണെന്നാണ് ആരോപണം. ജൂൺ പത്തിന് കുറുക്കൻമല പിഎച്ച്‌സിയിൽ നിന്നാണ് മത്തായി കൊവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നീട് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനായി ജൂലൈ 23 ന് കണിയാരം പള്ളിയിൽവച്ച് നടന്ന ക്യാമ്പിലെത്തി. എന്നാൽ ഇവിടെവച്ച് മത്തായിക്ക് കൊവിഷീൽഡ് വാക്‌സിനാണ് കുത്തിവച്ചത്. തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരിശോധിച്ചപ്പോൾ […]

error: Protected Content !!