വാതത്തിനുള്ള മരുന്നിനു പകരം നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. കഴിഞ്ഞ ഓഗസ്റ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാതരോഗത്തിന് ചികിത്സ തേടിയ പെൺകുട്ടിക്കാണ് മരുന്ന് മാറി നൽകിയത്. ഓഗസ്റ്റ് 22ന് ഒപിയിൽ ഡോക്ടറെ കണ്ട ശേഷമാണ് പെൺകുട്ടി ഫാർമസിയിൽ എത്തിയത്. പക്ഷെ ഡോക്ടർ നൽകിയ മരുന്നിന് പകരം ഫാർമസിയിൽ നിന്ന് നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴാണ് മരുന്നു മാറിയെന്ന് അറിയുന്നത്. […]