Kerala News

ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

  • 4th August 2022
  • 0 Comments

നെടുമ്പൊയില്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ആളുകളുടെ മരണം ഈ മേഖലയില്‍ വലിയ ദുരന്തമാണ് വിതച്ചത്. അവര്‍ക്കെല്ലാം സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു. നെടുമ്പകം, കേളകം കണിച്ച്യര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഒരുപാട് ദുരന്തം റോഡിന് മുകളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം വീടുകള്‍ പുനര്‍നിര്‍മ്മാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം. വലിയ […]

Kerala News

അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞാൽ മാത്രം മതിയോ?; പിങ്ക് പോലീസ് കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

  • 15th December 2021
  • 0 Comments

പിങ്ക് പൊലീസ് കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി. അപമാനിച്ച ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞാൽ മാത്രം മതിയോ എന്ന് ചോദിച്ച ഹൈക്കോടതി സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും ആരാഞ്ഞു. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്നും കുട്ടി അനുഭവിച്ച മാനസീക പീഡനം പറഞ്ഞറിയിക്കാനാകാത്തതാണെന്നും കുട്ടിയുടെ അഭിഭാഷക പറഞ്ഞു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് […]

National News

കോവിഡ് മരണം; നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ പോർട്ടൽ വികസിപ്പിക്കണമെന്ന് സുപ്രിംകോടതി

  • 29th November 2021
  • 0 Comments

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കാന്‍ കഴിയുന്ന തരത്തിൽ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് സുപ്രിംകോടതി. ഗ്രാമത്തിലുള്ളവര്‍ക്ക് അപേക്ഷ നല്‍കാന്‍ നഗരത്തില്‍ എത്തേണ്ട സാഹചര്യം പോര്‍ട്ടലിലൂടെ ഒഴിവാക്കാമെന്നും ഇതുവഴി കളക്ട്രേറ്റുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. . കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നടപടികളുടെ തല്‍സ്ഥിതി അറിയിക്കാന്‍ സുപ്രിംകോടതി ഈ മാസം 22നാണ് നിര്‍ദേശം നല്‍കിയത് . നഷ്ടപരിഹാര വിതരണത്തിന് രാജ്യമൊട്ടാകെ […]

error: Protected Content !!