സമൂഹ വ്യാപനമുണ്ടായി സർക്കാരിനെ തള്ളി ആരോഗ്യവിദഗ്ധര്‍
ഡൽഹി : രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ തള്ളി ആരോഗ്യവിദഗ്ധര്‍. പകര്‍ച്ചവ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്യത്ത് വലിയ തോതിലുള്ള വ്യാപനം നടന്നു കഴിഞ്ഞു എന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര നടപടികളെ വിമർശിച്ചു കൊണ്ട് ഇതിനോടകം ആരോഗ്യവിദഗ്ധരുടെ സംഘടന രംഗത്തെത്തി. ഒരു പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മോഡലിന്റെ ചുവടുപിടിച്ചാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും ഇവര്‍ വിമര്‍ശിക്കുന്നു. ഇതിലും നല്ല രീതിയിൽ സർക്കാരിന് ലോക്ഡൗണ്‍ സാധ്യമാക്കാമായിരുന്നുവെന്നും വിധഗ്തർ പറയുന്നു. പൊതു സംവിധാനം ഉപയോഗിച്ചുള്ള പരിമിതമായ […]
