പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കിയെന്ന് വി മുരളീധരന്‍
രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത ആത്ലറ്റ് പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉഷയെ അപമാനിച്ചതിലൂടെ കരീമിലൂടെ കമ്മ്യൂണിസ്റ്റുകാരുടെ മനസ്സിലെ മാലിന്യമാണ് വീണ്ടും വെളിവാക്കിയത്. നാമനിര്‍ദേശം സംഘപരിവാര്‍ ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടില്‍ എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണെന്ന് മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത ശ്രീമതി പി.ടി ഉഷയെ […]
