ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
ഇൻസ്റാഗ്രാമിലെ മതപരമായ പോസ്റ്റിനെച്ചൊല്ലി മഹാരാഷ്ട്രയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഹമ്മദ്‌നഗർ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വർഗീയ കലാപം മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ ഇത് വരെ 132 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് പ്രശ്നങ്ങളുടെ തുടക്കം.അകോലയിലെ ഓൾഡ് സിറ്റി ഏരിയയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ചില ഭാഗങ്ങളിൽ പോലീസ് കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിനിടെ ഇരുവിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം കല്ലെറിയുകയും വാഹനങ്ങൾ […]
