ബിസിഎം കോളേജിന്റെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
ബിസിഎം കോളേജിന്റെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. തിങ്കളാഴ്ച്ച രാവിലെ 11 മണിയോട് കൂടിയാണ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കൈയ്കക്കും കാലിനും തലയ്ക്കും പരിക്കേറ്റിരുന്നു. ഉടന്‍തന്നെ പെണ്‍കുട്ടിയെ ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവികയ്ക്ക് കുറെ നാളായി ഡിപ്രഷന്‍ ഉണ്ടെന്ന് […]
