ഒരുപക്ഷേ ചരിത്രം കരിപ്പൂര്‍ വിമാനാപകടത്തെ അടയാളപ്പെടുത്തുക പകരം വെയ്ക്കാനില്ലാത്ത കാരുണ്യത്തിന്റെ പേരിലായിരിക്കും; കോഴിക്കോട് ജില്ല കലക്ടര്‍
ഒരുപക്ഷേ ചരിത്രം കരിപ്പൂര്‍ വിമാനാപകടത്തെ അടയാളപ്പെടുത്തുക പകരം വെയ്ക്കാനില്ലാത്ത കാരുണ്യത്തിന്റെ പേരിലായിരിക്കുമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ സാംബശിവ റാവു. ഫെയ്‌സ്ബുക്ക് പോസ്്റ്റിലാണ് അദ്ദേഹം കരിപ്പൂര്‍ വിമാന അപകടത്തില്‍ ജനങ്ങളുടെ ക്രിയാത്മക പ്രവര്‍ത്തനത്തെ പുകഴ്ത്തി എഴിതിയത്. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പെട്ട സഹോദരങ്ങള്‍ക്ക് വേണ്ടി ഒരു നാട് തികഞ്ഞ സംയമനത്തോടെയും നിസ്വാര്‍ത്ഥയോടെയും കൂടെ അണിനിരക്കുന്ന കാഴ്ച്ചയാണ് ഇന്നലെ നമ്മള്‍ കണ്ടത് എന്നും സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ ് സാധിച്ചു എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. […]








