താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; വിശദ പരിശോധന നടത്തും; ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. സ്ഥലത്തെ സ്ഥിതിഗതികളെകുറിച്ച് ജന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ജില്ല കളക്ടര്‍ ആശയവിനിമയം നടത്തി. ചുരം പാതയില്‍ നിലവില്‍ അപകട ഭീഷണിയില്ല. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം വിശദ പരിശോധന നടത്തിയിരുന്നു. അതേസമയം, മഴ ശക്തമായാല്‍ വീണ്ടും പാറക്കഷ്ണങ്ങള്‍ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ […]








