‘രണ്ട് പുരുഷന്മാർ വാത്സല്യത്തോടെ അടുത്തിരുത്തി, വസ്ത്രം അഴിച്ചു’; ആറാം വയസിലെ ലൈംഗികാതിക്രമം വിവരിച്ച് കളക്ടർ ദിവ്യ എസ് അയ്യർ
പത്തനംതിട്ട: ആറാം വയസിൽ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വിവരിച്ച് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ. രണ്ട് പുരുഷന്മാരിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. പിന്നീട് ആൾക്കൂട്ടത്തിൽ ചെന്ന് എത്തുമ്പോൾ ഈ മുഖങ്ങൾ സൂക്ഷിച്ച് നോക്കാറുണ്ടെന്ന് കളക്ടർ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കായി ശിശു സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച പരിശിലന പരിപാടിയിലാണ് ചെറിയ പ്രായത്തിൽ നേരിട്ട അനുഭവം കളക്ടർ വിവരിച്ചത്. രണ്ട് പുരുഷന്മാർ വാത്സല്യത്തോടെ അടുത്ത് വിളിച്ചിരിത്തി. എന്തിനാണ് അവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നത് എന്നോ തിരിച്ചറിയാൻ കഴിഞ്ഞില്ല. അവർ […]


