കോളറ പടരുന്നു; തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ, കേരളത്തില്‍ അതി ജാഗ്രതാ നിര്‍ദേശം
കോളറ പടര്‍ന്നു പിടിച്ച തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലും അതീവജാഗ്രതാ നിര്‍ദ്ദേശം. തമിഴ്നാടിനോടുചേര്‍ന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകള്‍ക്കുപുറമേ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കര്‍ശന ജാഗ്രത പുലര്‍ത്താനാണ് നിര്‍ദ്ദേശം. കോളറ പടര്‍ന്ന സാഹചര്യത്തില്‍ പുതുച്ചേരിയിലും തമിഴ് നാട്ടിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാരയ്ക്കലില്‍ അതീവഗുരുതര സാഹചര്യമാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരാഴ്ചയ്ക്കിടെ ആയിരത്തി അഞ്ചൂറിനടുത്ത് ആളുകള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. വയറളിക്ക രോഗ പ്രതിരോധം ശക്തമാക്കുക, സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചതാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ […]