സഹകരണ ബാങ്കിനെ ആര്‍ബിഐക്ക് കീഴിലാക്കാന്‍ നീക്കവുമായി കേന്ദ്രം; നിയമനത്തിലും തെരഞ്ഞെടുപ്പിനും പിടിവീഴും
സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. എല്ലാ സഹകരണ ബാങ്കുകള്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ ബാധകമാകുമെന്ന വിജ്ഞാപനം കേന്ദ്രധനമന്ത്രാലയം പുറത്തിറക്കി. സംസ്ഥാന സഹകരണ നിയമങ്ങള്‍ക്ക് വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് കേന്ദ്രം കൊണ്ടുവരാനിരിക്കുന്നതെന്നാണ് സൂചന. സഹകരണ ബാങ്കുകളെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിലൂടെ കൂടുതല്‍ തിരിച്ചടിയാവുക കേരള ബാങ്കിനാവും. ബാങ്കിങ് നിയന്ത്രണളിലെ ഭേദഗതി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാവും. ബാങ്ക് ഭരണസമിതിയുടെ കാലയളവിലെ മാറ്റം, സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം, ഭരണസമിതിക്കും ബാങ്ക് ചെയര്‍മാനും […]
