നേട്ടത്തിന്റെ നെറുകയില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്
കോഴിക്കോട് : കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 102 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ റെക്കോഡ് നേട്ടം. 2018 – 19 വര്‍ഷത്തില്‍ 29 .28 കോടി രൂപയാണ് അറ്റാദായം നേടിയതെന്ന് കോഴിക്കോട്‌സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ആന്റ് അഡ്മിനിസ്‌ടേറ്റര്‍ വി കെ രാധാകൃഷ്ണന്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷം 5000 കോടി നിക്ഷേപവും 4700 കോടി വായ്പാ ബാക്കി നില്‍പ്പുമായി മൊത്തം 9700 കോടി രൂപയുടെ ബിസിനസാണ് കോഴിക്കോട് […]