കരുവന്നൂര്‍ മോഡല്‍ തട്ടിപ്പുമായി മറ്റു ബാങ്കുകളും; ഗുരുതര ക്രമക്കേട് കണ്ടെത്തിയത് തൃശ്ശൂരിലെ 15 സഹകരണ ബാങ്കുകളില്‍
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശ്ശൂര്‍ ജില്ലയിലെ കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പെന്ന് കണ്ടെത്തല്‍. സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ മറ്റ് 15 സഹകരണ ബാങ്കുകളില്‍ കൂടി ഗുരുതര ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ 15 സഹകരണ ബാങ്കുകലീലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ബാങ്കുകളില്‍ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിന് സഹകരണവകുപ്പ് ഉത്തരവിട്ടു. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതികള്‍ നിലനില്‍ക്കുന്ന ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിന്റെ […]
