പള്ളികള്‍ക്ക് വിവാദ നോട്ടീസ്: മയ്യില്‍ എസ്.എച്ച്.ഒയെ സ്ഥാനത്തുനിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
പള്ളികള്‍ക്ക് വിവാദ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മയ്യില്‍ എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി. അതുമായി ബന്ധപ്പെട്ട് മയ്യില്‍ എസ്എച്ച്.ഒയെ ചുമതലയില്‍ നിന്ന് ഡി ജി പി മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അത്തരത്തിലൊരു സര്‍ക്കുലര്‍ അനവസരത്തിലുള്ളതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്നുമാണ് ഓഫീസ് അറിയിക്കുന്നത്. നോട്ടീസ് നല്‍കിയ എസ്എച്ച്ഒയിലെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ […]

