പുതുപ്പള്ളിയില്‍ മാസപ്പടി വിവാദം ചർച്ചയാക്കും;എം വി ഗോവിന്ദൻ അല്ല മറുപടി പറയേണ്ടത് മുഖ്യമന്ത്രി;വി ഡി സതീശൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി സജീവ ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടുത്തിടെ പുറത്തുവന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി ഉള്‍പ്പടെ ആറ് അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാക്കുമെന്ന് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം വി ഗോവിന്ദൻ അല്ല മാസപ്പടിയിൽ മറുപടി പറയേണ്ടത്.ഗോവിന്ദൻ പാർട്ണർ അല്ലല്ലോ.ആകാശവാണിയായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി. മാത്യു കുഴല്‍നാടനെതിരായ കേസ് നീക്കം നിയമപരമായി നേരിടും.പ്രതീയാകേണ്ടവർക്ക് എതിരെ കേസ് ഇല്ല.ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ കേസ് എടുക്കുന്നു.പിണറായി മോദിക്ക് […]