വനിത ഹെല്‍ത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തും കുരുവട്ടൂര്‍ പഞ്ചായത്തിന്റെയും 2023-24 ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വനിത ഹെല്‍ത്ത് ക്ലബ്ബ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം നിര്‍വഹിച്ചു.കുരുവട്ടൂര്‍ ഗ്രാം പഞ്ചായത്ത് പ്രസിഡന്റ് സരിത. എ അധ്യക്ഷത വഹിച്ചു.കുരുവട്ടൂര്‍ മുലപ്പിലാവ് അംഗന്‍വാടിക്ക് സമീപമാണ് വനിത ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച ജിമ്മില്‍ വ്യായാമ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.പരിശീലനം നല്‍കുന്നതിനായി ഒരു വനിതാ പരിശീലകയേ യും നിയമിച്ചിട്ടുണ്ട്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ മീന സ്വഗതമാശംസിച്ചു. […]



