Kerala News

കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി സമരം; ക്യാമ്പസ് അടച്ചു; പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി

  • 2nd February 2024
  • 0 Comments

കോഴിക്കോട് എൻ ഐ ടി ക്യാമ്പസ് അടച്ചു. ഇന്നലെയുണ്ടായ വിദ്യാർത്ഥി സമരത്തിന് പിന്നാലെ ഇന്ന് മുതൽ നാലാം തീയതി വരെയാണ് അടച്ചത്. ഈ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി. വിദ്യാർഥികളോട് ഹോസ്റ്റൽ പരിസരം വിട്ടുപോകരുതെന്നും നിർദേശം നൽകി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ഏകാംഗ പ്രതിഷേധം നടത്തിയതിന് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഇന്നലെ ക്യാമ്പസ്സിനകത്തും പുറത്തും പ്രതിഷേധം നടന്നിരുന്നു .സമരത്തെ തുടർന്ന് വിദ്യാർത്ഥിയുടെ സസ്പെൻഷൻ താൽക്കാലികമായി പിൻവലിക്കാൻ […]

National News

അഞ്ച് മാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍, ആശുപത്രി അടപ്പിച്ചു

  • 25th June 2022
  • 0 Comments

നഗരത്തിലെ അഴുക്കുചാലില്‍ ഏഴ് ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബെലഗവിയിലാണ് സംഭവം. ബെലഗാവിയിലെ മുദലഗി പട്ടണത്തിിലെ ഓടയില്‍ നിന്നാണ് അഞ്ച് മാസം പ്രായമായ ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ലിംഗനിര്‍ണയത്തിന് ശേഷം ഗര്‍ഭച്ഛിദ്രം നടത്തിയതാകാം എന്ന് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസര്‍ സംശയിക്കുന്നു. നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ […]

National News

ഫിറ്റായി ഇരിക്കുന്നവര്‍ അശ്ലീലം പറഞ് പേടിപ്പിക്കുന്നു; സ്കൂളിന് പരിസരത്തെ മദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്

  • 24th October 2021
  • 0 Comments

സ്കൂള്‍ പരിസരത്തെ വിദേശമദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് പരാതിയുമായി എത്തിയത്.ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ഇ എം ഇളംതെന്‍ട്രൽ അരിവരസൻ എന്നീ സഹോദരങ്ങളാണ് മദ്യശാലക്കെതിരെ രംഗത്തെത്തിയത് .പ്രൈമറി സ്കൂളുകളിലെ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് ഇവര് മദ്യശാലയ്ക്ക് മുന്നിലൂടെ പോകാനുള്ള ആശങ്ക വിശദമാക്കി കളക്ടര്‍ക്ക് കത്തെഴുതിയത്. മദ്യശാല സ്കൂള്‍ പരിസരത്ത് നിന്ന് മാറ്റി എവിടേക്കെങ്കിലും സ്ഥാപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സ്കൂളിലേക്ക് നടന്നുപോകുമ്പോള്‍ […]

ഇന്ന് മുതൽ 4 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞ് കിടക്കും

  • 13th March 2021
  • 0 Comments

രാജ്യത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ തൊട്ടടുത്ത ദിവസങ്ങളായ15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച് 15,16 തീയതികളില്‍ പണിമുടക്കുന്നത്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. നാല് ദിവസം തുടർച്ചയായി […]

ഗതാഗതം നിരോധിച്ചു

  • 30th November 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ ദേശീയപാത 66 ല്‍ പൂഴിത്തല മുതല്‍ കൈനാട്ടി വരെയുളള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ ഒന്ന്) മുതല്‍ പ്രവൃത്തി തീരുന്നതു വരെ തലശ്ശേരി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മാഹി പളളി റെയിവേ സ്റ്റേഷന്‍ റോഡ് വഴി അഴിയൂരില്‍ പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Kerala National

മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് ഐസിഎംആർ ആസ്ഥാനം അടച്ചു

ന്യൂ ഡൽഹി : രണ്ടാഴ്ചകൾക്ക് മുൻപ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിഎംആർ ആസ്ഥാനം അടച്ചു. കെട്ടിടം രണ്ടു ദിവസത്തിനകം അണുനശീകരണം നടത്തി പ്രവർത്തനം ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് ദിവസം വീട്ടിലിരുന്ന് ജീവനക്കാർ ജോലി ചെയ്യാനാണ് നിർദ്ദേശം. അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് കോർ ടീം ആസ്ഥാനത്ത് എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു.

Kerala News

സംസ്ഥാനത്ത് പലയിടത്തും ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം . കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെയും എറണാകുളത്തെ ബ്രോഡ് വേയിലും പൊലീസ് എത്തി കടകളടപ്പിച്ചു നേരത്തെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും ഇത്തരത്തിൽ കടകൾ അടച്ചിരുന്നു. മിഠായി തെരുവിൽ നേരത്തെ ഒരു ദിവസം ഒരു ഭാഗത്തും അടുത്ത ദിവസം മറു ഭാഗത്തും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവിശ്യം. ഗ്രീൻ സോണിൽ പെട്ട എറണാകുളത്താവട്ടെ ഒറ്റ പ്പെട്ട സ്ഥലങ്ങളിലും ആളുകൾ കുറവുള്ള സ്ഥലങ്ങളിലും കടകൾ തുറക്കാം എന്നായിരുന്നു […]

error: Protected Content !!