News

കോവിഡ് രോഗിയുടെ സമ്പർക്കം; കുന്ദമംഗലത്തെ ഡേ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് താൽക്കാലികമായി അടച്ചു

കോഴിക്കോട്: കുന്ദമംഗലത്തെ ഡേ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് താൽക്കാലികമായി അടച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മടവൂർ മുട്ടാഞ്ചേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ ഇവിടെ സന്ദർശനം നടത്തിയിരുന്നു. . ഇതിന്റെ ഭാഗമായി താൽക്കാലികമായി അടയ്ക്കുകയായിരുന്നു. ഇനിയൊരു അറിയുപ്പുണ്ടാകുന്ന വരെ കട തുറക്കുന്നതല്ല. ഓഗസ്റ്റ് 15 ന് ശനിയാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ അഞ്ചര വരെയുള്ള സമയത്താണ് ഇദ്ദേഹം സന്ദർശനം നടത്തിയിരിക്കുന്നത്. ഈ സമയത്ത് സ്ഥാപനത്തിൽ സന്ദർശനം നടത്തിയ മുഴുവൻ ആളുകളും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർ […]

Kerala

തടവുകാരനും ഓഫിസര്‍ക്കും കൊവിഡ് ആലുവ സബ് ജയില്‍ അടച്ചു

  • 28th July 2020
  • 0 Comments

ആലുവ: തടവ്കാരനും അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു. കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കും പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ആലുവയില്‍ തന്നെ ഫയര്‍മാന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷനും അടച്ചിട്ടുണ്ട്.ആലുവ കടുങ്ങല്ലൂരില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത്ക ടുങ്ങല്ലൂരില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു.

Kerala

എക്സൈസ് ജീവനക്കാരന് കോവിഡ് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു

  • 24th July 2020
  • 0 Comments

കാസർഗോഡ് : കാഞ്ഞങ്ങാട് എക്സൈസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാഞ്ഞങ്ങാട് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു. എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവയാണ് അടച്ചിരിക്കുന്നത് . ഇരുപത്തിയാറ് ജീവനക്കാർ നിലവിൽ നിരീക്ഷണത്തിലാണ്. കാഞ്ഞങ്ങാട് സർക്കിൾ ഓഫീസിലെ ജീവനക്കാരന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ബീവറേജിൽ പരിശോധനക്ക് എത്തിയതിനാൽ വെള്ളരിക്കുണ്ട് ബീവറേജ് അടച്ചു. ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്. അതേ സമയം വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റിനും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജനപ്രതിനിധികളും പഞ്ചായത്തിലെ […]

error: Protected Content !!