information Kerala

മഴ തകർത്തുപെയ്യുമെന്ന് പുതിയ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

  • 9th September 2023
  • 0 Comments

സംസ്ഥാനത്ത് മഴ തകർത്ത് പെയ്യാൻ സാധ്യതയെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നാളെയും ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഈ മാസം […]

Kerala News

അനുകൂല സാഹചര്യം; അടുത്ത നാല്പത്തെട്ട്‍ മണിക്കൂറിനുള്ളിൽ കാലവർഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ കാലവർഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിനിക്കോയ് തീരത്തായുള്ള കാലവർഷം നിലവിൽ ദുർബലമെങ്കിലും, കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയുണ്ട്. തെക്കൻ, മധ്യ കേരളത്തിൽ അടുത്ത മണിക്കൂറുകളിലും വൈകീട്ടോടെ വടക്കൻ കേരളത്തിലും മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും, മോശം കാലാവസ്ഥയ്ക്കും […]

Kerala News

മോശം കാലാവസ്ഥ;കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി

  • 4th August 2022
  • 0 Comments

മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്. ആറെണ്ണത്തിൽ രണ്ട് വിമാനങ്ങൾ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ തന്നെ തുടരുകയാണ്.

National News

തണുത്തുറഞ്ഞ് രാജ്യതലസ്ഥാനം; 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില

  • 1st January 2021
  • 0 Comments

പുതുവർഷത്തിൽ ഡല്‍ഹിയിലെ താപനില 1.1 ഡിഗ്രി സെല്‍ഷ്യസ്. ദൽഹിയിൽ തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ് . 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്. അതിശൈത്യത്തില്‍ റോഡുകളില്‍ മൂടമഞ്ഞ് കനത്തിരിക്കുന്നു. വഴി കാണാത്ത രീതിയില്‍ മഞ്ഞ് മൂടിയിരുന്നു. പല സ്ഥലത്തും വാഹന ഗതാഗതം മുടങ്ങുന്ന സാഹചര്യവും ഉണ്ടായി ഇനിയും താപനില കുറയാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകൾ അടക്കം […]

error: Protected Content !!