ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിലും കന്നുകാലി പരിപാലനത്തിലും മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിലും കന്നുകാലി പരിപാലനത്തിലും മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ വിവരാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ചിഞ്ചുറാണി മറുപടി നല്‍കിയത്. മൂന്ന് ചോദ്യങ്ങളിലാണ് എംഎല്‍എ മറുപടി തേടിയത്.ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടാണോയെന്നാണ് ആദ്യ ചോദ്യം. ‘ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പ് മുഖേനയല്ല. ക്ലിഫ് ഹൗസിലേക്ക് […]