National News

ഹോംവർക്ക് ചെയ്യാതെ എത്തിയത് അധ്യാപികയെ അറിയിച്ചതിനെ തുടർന്നുണ്ടായ പക; ക്ലാസ് ലീഡറുടെ കുടിവെള്ളത്തിൽ വിഷം കലക്കി സഹപാഠികൾ

തമിഴ്നാട് സേലത്ത് ക്ലാസ് ലീഡറുടെ കുടി വെള്ളത്തിൽ വിഷം കലക്കിയ സഹപാഠികൾക്കെതിരെ കേസെടുത്ത് പോലീസ്. സേലം ശങ്ക​ഗിരി സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ക്ലാസ് ലീഡർ കുപ്പിയിൽ കൊണ്ട് വന്ന വെള്ളത്തിൽ കൂട്ടുകാർ വിഷം ചേർക്കുകയായിരുന്നു. വെള്ളം കുടിക്കുന്നതിനിടെ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് തുപ്പി കളഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളത്തിന്റെ രുചി വ്യത്യാസം കുട്ടി അധ്യാപികയെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപികയുടെ ഇടപെടലിൽ വെള്ളം രാസപരിശോധനക്കയച്ചു. പരിശോധനയിൽ […]

error: Protected Content !!