Kerala News

മൊഫിയ പർവീണിന്റെ ആത്മഹത്യ;സിഐ സുധീറിന്റെ സസ്പെൻഷൻ പിൻവലിച്ചത് തെറ്റായ നടപടി

  • 24th April 2022
  • 0 Comments

ഗാർഹിക പീഡനത്തെ നിയമ വിദ്യാർത്ഥിനി മൊഫിയ പർവ്വീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ സിഐ സി എൽ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തതിനെതിരെ രംഗത്തെത്തി മൊഫിയയുടെ പിതാവ്. ആലുവ സ്റ്റേഷൻ സിഐ സി.എൽ സുധീറിനെതിരെയും ഭർതൃവീട്ടുകാർക്കൊപ്പം അന്നത്തെ കുറിപ്പ് എഴുതിവെച്ചായിരുന്നു മൊഫിയ പർവ്വീൺ ആത്മഹത്യ ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യപ്രരണക്ക് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. കേസ് അന്വേഷണത്തിൽ ഗുരുതര അലംഭാവം ഉണ്ടായതായും മൊഫിയയുടെ പിതാവ് പറഞ്ഞു.സി ഐ സുധീറിന്റെ സസ്പെൻഷൻ പിൻവലിച്ചത് തെറ്റായ നടപടിയാണ്. മൊഫിയയുടെ […]

Kerala News

മോഫിയയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ നീതി കിട്ടില്ലെന്ന തോന്നല്‍;മരണത്തിലേക്ക് നയിച്ചത് സിഐയുടെ പെരുമാറ്റം;എഫ്‌ഐആര്‍

  • 28th November 2021
  • 0 Comments

ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആലുവ ഈസ്റ്റ് മുൻ സി ഐ സുധീർ കുമാറിനെതിരെ എഫ്ഐആറില്‍ പരാമര്‍ശം.മോഫിയ പര്‍വീണിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മൊഫിയ ജീവനൊടുക്കിയെന്നുമാണ് എഫ്ഐആറിലെ പരാമർശം. മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സുധീറിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് മോഫിയയുടെ കുടുംബവും ആവശ്യപ്പെട്ടു. കേസില്‍ ആരോപണവിധേയനായതിന് പിന്നാലെ സുധീറിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൊച്ചി സിറ്റി […]

Trending

മോഫിയയുടെ മരണം;സി എൽ സുധീറിന് സസ്‌പെൻഷൻ

  • 26th November 2021
  • 0 Comments

ആലുവയിൽ നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണറിനാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല. ഇന്ന് രാവിലെ മോഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിൽ വച്ച് സി ഐക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മോഫിയയുടെ പിതാവിന് ഉറപ്പ് നൽകിയിരുന്നു.

error: Protected Content !!