സി.കെ. മേനോന്‍ മത സൗഹാര്‍ദ്ദത്തിന്റെ അംബാസഡര്‍;മൊകേരിയില്‍ പണിതത് ഒരു കോടി 5 ലക്ഷം രൂപയുടെ പള്ളി
കഴിഞ്ഞ ദിവസം മരണപ്പെട്ട സി.കെ മേനോനെക്കുറിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓര്‍ക്കുന്നു .. സി.കെ. മേനോന്‍ രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമായിരുന്നു. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായും അറിയപ്പെടുന്ന പത്മശ്രീ സി.കെ. മേനോന്റെ മറ്റൊരു മുഖം കൂടുതലാര്‍ക്കും അറിയാനിടയില്ല. പത്ത് പേര്‍ക്ക് മാത്രം നിസ്‌കരിക്കാവുന്ന പാനൂര്‍ മൊകേരിയിലെ വളരെ ചെറിയൊരു നമസ്‌കാര പള്ളി മാറ്റി പുതിയ പള്ളി പണിയാന്‍ സഫാരി സൈനുല്‍ ആബിദീന്‍ സാഹിബ് ആവശ്യപ്പെട്ടപ്പോഴേക്കും, പ്രൊജക്ട് ആവശ്യപ്പെടുകയും […]