മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, ഒരുമിച്ചു നിന്നു പ്രതികരിക്കണം: ഏകസിവിൽ കോഡിനെതിരെ സാദിഖലി തങ്ങൾ
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകവ്യക്തി നിയമത്തിനെതിരെ മുസ്‌ലിംകൾ മാത്രമല്ല, എല്ലാവരും ഒരുമിച്ചു നിന്നു പ്രതികരിക്കണമെന്നും സാദിഖലി ഷിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ‘‘ഗോത്രവർഗക്കാരടക്കം നിരവധിപേരെ ഇത് കാര്യമായി ബാധിക്കും. തെരുവിലിറങ്ങി പോരാടി ജയിക്കേണ്ട ഒരു വിഷയമല്ല ഇത്. നിയമപരമായി പോരാടേണ്ടിവരും. രാഷ്ട്രീയമായി നേരിടാൻ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ ആവശ്യമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്തത്തോടെയുള്ള സമീപനം എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു […]
