രാവണ പ്രതിമയിലെ തലകള്‍ കത്തിയില്ല;ഉദ്യാഗസ്ഥർക്ക് സസ്പെന്‍ഷന്‍, നോട്ടീസ്
ദസറ ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച രാവണ പ്രതിമയിലെ തലകള്‍ കത്താത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ധംതാരി മുനിസിപ്പല്‍ കോര്‍പറേഷനാണ് ക്ലര്‍ക്കായ രാജേന്ദ്ര യാദവിന് സസ്പെന്‍ഷനും മറ്റു നാലു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയത്.ബുധനാഴ്ച്ച രാത്രി രാംലീല മൈതാനിയില്‍ നടന്ന ദസറ ആഘോഷത്തില്‍ രാവണന്റെ കോലം കത്തിച്ചതില്‍ പിഴവുണ്ടായതിനെ തുടര്‍ന്നാണ് നടപടി.വിജയദശമി നാളില്‍ രാജ്യത്താകെ തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ പ്രതീകമായി രാവണന്റെ പ്രതിമകള്‍ കത്തിക്കാറുണ്ട്.ധംതാരിയില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചത് മുനിസിപ്പല്‍ കോര്‍പ്പറേഷനായിരുന്നു. ധംതാരിയില്‍ ആഘോഷ പരിപാടി […]
