International News

കോവിഡ് വ്യാപനം; പൗരന്മാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് അമേരിക്ക

  • 29th April 2021
  • 0 Comments

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് അമേരിക്ക. ഇന്ത്യയിലേക്ക് യാത്ര ചെയ്യാതിരിക്കുകയാണ് സുരക്ഷിതമെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിക്കുന്നു. ഇന്ത്യയിലെ കോവിഡ് ചികിത്സാ ബുദ്ധിമുട്ടുകളൊക്കെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ആസ്‌ട്രേലിയ റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ആസ്‌ട്രേലിയയുടെ നീക്കം.

National News

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേർ പുറത്ത്

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ രജിസ്റ്ററിൽ ഉൾപ്പെട്ടു. അതേസമയം പത്തൊൻപത് ലക്ഷത്തിലധികം പേർ പട്ടികയ്ക്ക് പുറത്താണ്. പട്ടികയിൽ നിന്ന് പുറത്തുപോയവർക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. 120 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്. അസമിൽ കനത്ത സുരക്ഷയ്ക്കിടെ വെബ്‌സൈറ്റിലൂടെയാണ് പൗരത്വ രജിസ്റ്റർ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. 3,11,29004 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ നിന്നും പുറത്തായവരിൽ അധികവും സ്ത്രീകളാണെന്നാണ് വിവരം. പട്ടികയിൽ പേരുണ്ടോ എന്ന കാര്യം പരിശോധിക്കാൻ സേവാ കേന്ദ്രങ്ങളിലാണ് അവസരമുണ്ട്. 2013 […]

error: Protected Content !!