കോവിഡ് നിയന്ത്രണം കടുപ്പിക്കും ആൾക്കൂട്ടം ഒഴിവാക്കാനായി ഡി ജി പി പുതിയ സർക്കുലർ പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്. യാതൊരു ഇളവുകളും ഇനിയുണ്ടാകില്ലായെന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നതിനുമായി ഡി ജി പി ലോകനാഥ് ബെഹ്‌റ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് പേരെ മാത്രമേ ഇനി അനുവദിക്കുകയുള്ളൂ. വലിയ സൂപ്പര്‍ മാര്‍ക്കറ്റാണെങ്കില്‍ 12 പേരെ അനുവദിക്കും. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാണം തുടങ്ങിയ നിർദ്ദേശിച്ചുള്ള പുതിയ സര്‍ക്കുലർ ഡി.ജി.പി ഇറക്കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാനുള്ള നടപടി ക്രമങ്ങള്‍ […]