സിനിമാറ്റോഗ്രാഫ് ആക്ടിനെതിരെ സൂര്യയും കാര്‍ത്തിക് സുബ്ബരാജും; എതിര്‍പ്പ് അറിയിക്കാനുള്ള ആവസാന ദിനം ഇന്നാണെന്ന് ട്വീറ്റ്
കേന്ദ്ര സര്‍ക്കാരിന്റെ സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 നടപ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിക്കാനുള്ള അവസാന ദിവസം ഇന്നാണെന്ന് അറിയിച്ച് നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും. ട്വിറ്ററിലാണ് ഇരുവരും നിയമത്തിനെതിരായി ശബ്ദമുയര്‍ത്താന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിനിമാറ്റോഗ്രഫ് നിയമഭേദഗതി നിലവില്‍ വന്നാല്‍ അത് കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുക. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കാനാണ് ഇരുവരും ട്വീറ്റ് ചെയ്തത്. The proposed amendment to the Cinematograph Act, if implemented will be a […]
