Culture Entertainment Kerala News

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ശനിയാഴ്ച്ച മുതല്‍; വിഖ്യാത സംവിധായകന്‍ ഷീന്‍ ലുക് ഗൊദാര്‍ദിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

  • 28th January 2021
  • 0 Comments

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. മേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗോദാര്‍ദിന് നല്‍കി ആദരിക്കും. കൊവിഡിനെ തുടര്‍ന്നുള്ള ഗോദാര്‍ദിന്റെ അസാന്നിധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനായിരിക്കും പുരസ്‌കാരം ഏറ്റുവാങ്ങുക. ലോകസിനിമയുടെ ഗതിമാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിന്റെ മുഖ്യ പ്രയോക്തവാണ് ഷീന്‍ ലുക് ഗോദാര്‍ദ്. പത്തുലക്ഷം രൂപയാണ് സമ്മാനത്തുക. കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് […]

Entertainment Kerala News

സംസ്ഥാനത്ത് തീയേറ്റര്‍ തുറന്നേക്കില്ല; തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്റര്‍ തുറക്കേണ്ടെന്ന് ദിലീപ്

  • 9th January 2021
  • 0 Comments

സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കില്ല. ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു തീരുമാനം. തിയേറ്റര്‍ ഉടമകളില്‍ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്. തീയേറ്ററുകള്‍ തമിഴ് സിനിമയ്ക്ക് വേണ്ടി തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര […]

Entertainment Kerala News

‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി; അനുമതി നല്‍കിയത് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി

  • 5th January 2021
  • 0 Comments

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി നായികയായെത്തുന്ന ‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി. ജെഎന്‍യു സമരം പ്രമേയമായ ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വലിയ വിവാദം ആയിരുന്നു. തുടര്‍ന്ന് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രം പ്രദര്‍ശിപ്പിക്കാം എന്ന് അനുമതി നല്‍കിയത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ പ്രദര്‍ശനാനുമതി നല്‍കുന്നതെന്നും […]

Entertainment Kerala News

ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്‌കെ നടത്തുന്നത് കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലെന്നും എകെ ബാലന്‍

  • 3rd January 2021
  • 0 Comments

കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ ബാലന്‍. വലിയ മേളകള്‍ നടത്തുമ്പോള്‍ സര്‍ക്കാരിന് ആശങ്കയുണ്ടാകും. ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ 5000 പേരുടെ രജിസ്ട്രേഷന്‍ ആണ് നടത്തുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് നാല് വേദികളിലായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് ഐഎഫ്എഫ്‌കെ കേന്ദ്രികരിക്കുന്നതെന്നത് തെറ്റായ ധാരണയാണ്. ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രദര്‍ശനവും നടത്താറുണ്ട്. ജില്ലയെ സ്‌നേഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്തുകയില്ല. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമം. […]

Kerala News

തീയേറ്ററുകള്‍ ഉടന്‍ തുറന്നേക്കില്ല

  • 2nd January 2021
  • 0 Comments

സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ തിയേറ്ററുകള്‍ ചൊവ്വാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വലിയ സാമ്പത്തിക ബാധ്യതയാണ് അമ്പത് ശതമാനം കാണികളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് തിയേറ്റര്‍ ഉടമകള്‍ കരുതുന്നത്. ഇക്കാര്യത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. വിനോദ നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജും […]

Kerala News

മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

  • 2nd January 2021
  • 0 Comments

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 26 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയായിരുന്നു മരക്കാര്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പകുതി ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കു. ജനുവരി അഞ്ച് […]

തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഫിലിം ചേംബർ

  • 24th December 2020
  • 0 Comments

സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഫിലിം ചേംബർ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്ത് അയച്ചു.തിയേറ്റർ തുറക്കുമ്പോൾ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിയേറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണം. ചലച്ചിത്ര മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Entertainment News

മികച്ച പ്രകടനവുമായി പാവ കഥൈകളില്‍ കാളിദാസ് ജയറാം; കയ്യടിച്ച് സോഷ്യല്‍ മീഡിയ

  • 19th December 2020
  • 0 Comments

തമിഴില്‍ ഒടിടി പ്ലാറ്റ്‌ഫോം വഴി പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ പാവ കഥൈകളില്‍ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. ചിത്രത്തിലെ കാളിദാസിന്റെ സത്താര്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ കാളിദാസിന്റെ അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്റെ പ്രകടനം മികച്ചതാണെന്ന് സിനിമ കണ്ടവരില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. ഇനിയും തമിഴ് സിനിമകളില്‍ കാളിദാസിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും […]

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു.

  • 11th December 2020
  • 0 Comments

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോകപ്രശസ്ത സിനിമാ സംവിധായകരില്‍ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരമടക്കം നിരവധി വിഖ്യാത പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സില്‍വര്‍ബെയര്‍, കാന്‍സ് ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ എന്നിവ അവയില്‍ ചിലത് മാത്രം. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍ച്ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നതിലൂടെ നിരൂപക […]

സൂരറൈ പോട്ര്; സൂര്യ അവതരിച്ചിച്ച റിയല്‍ ഹീറോയെ തിരഞ്ഞ് പ്രേക്ഷകര്‍; ഗൂഗിളില്‍ ട്രെന്‍ഡിംഗായി ജിആര്‍ ഗോപിനാഥ്

  • 13th November 2020
  • 0 Comments

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായ ‘സുരറൈ പോട്ര്’ മികച്ച പ്രേക്ഷക അഭിപ്രായം കൊണ്ട് ശ്രദ്ധേയമാവുകയാണ്. സൂര്യയുടെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സുധ കൊങ്ങറയാണ് സിനിമയുടെ സംവിധായിക. ചിത്രം കണ്ടവരൊക്കെ സൂര്യ അവതരിപ്പിച്ച കഥാപാത്രം യാഥാര്‍ഥ ജീവിതത്തില്‍ ആരെന്നു തിരയുകയാണ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരറൈ പോട്ര്. സിനിമ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് […]

error: Protected Content !!