Entertainment News

സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാൻ,വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ചും അഭിപ്രായം പറയാൻ

  • 10th February 2022
  • 0 Comments

സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാനെന്ന് ഹൈക്കോടതി, വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ചും അഭിപ്രായം പറയാൻ എന്നും ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഒരു കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അപ്പുറം സിനിമയിൽ നിയമവിരുദ്ധമായി ദൃശ്യങ്ങളോ സംഭാഷണങ്ങളോ ഇല്ലെന്നാണ് എഡിജിപി പത്മകുമാർ സമിതി സിനിമ കണ്ട് വിലയിരുത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’യില്‍ നിയമ […]

Entertainment News

‘ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ് ഭാഷയും സംഭാഷണവും കഥയ്ക്ക് യോജിച്ചതെന്ന് പൊലീസ്

  • 18th January 2022
  • 0 Comments

ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. നിമയിലെ സംഭാഷണങ്ങളിലോ ദൃശ്യങ്ങളില നിയമലംഘനമില്ല. ചുരുളിയിലെ ഭാഷയും സംഭാഷണവും എല്ലാം കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സിനിമ കണ്ട് റിപ്പോര്‍ട്ട് ഡിജിപ്പിക്ക് സമർപ്പിച്ചു .ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രം. പ്രദര്‍ശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് പ്രത്യേക സംഘം അറിയിച്ചു. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

Entertainment News

ഏതാണ്ട് രണ്ടു മാസത്തോളമായി;”പശുവും ചത്തു ; മോരിലെ പുളിയും പോയി …ഇനി എന്ത് പഠനം ?

  • 13th January 2022
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവ്വില്‍ സ്ട്രീം ചെയ്യുന്ന ചിത്രം ചുരുളി റിലീസായി വിവാദങ്ങളും ചർച്ചകളും ഒക്കെ കഴിഞ്ഞു രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ എഴുതിയ വാക്കുകൾ ശ്രദ്ധനേടുന്നു. സിനിമ റിലീസായി രണ്ട് മാസം പിന്നിടുമ്പോൾ പൊലീസ് മുഖേനയുള്ള പഠനത്തിന് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു. പൊലീസിന്റെ സമയത്തിന് വിലയില്ലേയെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിച്ചു. പശുവും ചത്തു, മോരിലെ പുളിയും പോയി ഇനി എന്ത് […]

Entertainment News

‘കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്യം കൂടി മുന്‍നിര്‍ത്തും; സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല എഡിജിപി

  • 12th January 2022
  • 0 Comments

കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്യം കൂടി മുന്‍നിര്‍ത്തിയാകും ചുരുളി സിനിമ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്ന് എഡിജിപി കെ പത്മകുമാര്‍. ചുരുളിസിനിമയിൽ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ചുരുളി എന്ന സിനിമ പരിശോധിക്കുക എന്ന് എഡിജിപി കെ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു ‘കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്യം കൂടി മുന്‍നിര്‍ത്തിയാകും ചുരുളി സിനിമ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം […]

Entertainment News

‘ ചുരുളി കാണാൻ പൊലീസ് ‘എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തില്‍ സമിതി

  • 11th January 2022
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ചുരുളിയില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസ് സമിതി നിയോഗിച്ചു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. സിനിമയിലെ തെറി സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും, തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് സമതിയെ നിയോഗിച്ചത്. സിനിമ കണ്ടതിനു ശേഷം എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി […]

Entertainment News

ചുരുളി സിനിമയുടെ പ്രദർശനം തടയണം; ഹർജിയിൽ ഡിജിപിയെ കക്ഷി ചേർത്ത് ഹൈക്കോടതി

  • 7th January 2022
  • 0 Comments

ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർക്കുകയും സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ചുരുളി പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് എൻ. നാഗേഷ് […]

Entertainment News

ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് കോടതി;സംവിധായകനും ജോജുവിനും നോട്ടീസ്

  • 9th December 2021
  • 0 Comments

ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി.ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി.ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് ഇക്കാര്യം പറഞ്ഞത്. ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയുടെ ഹർജി പരി​ഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനംഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. […]

Entertainment Kerala News

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തീയേറ്ററുകള്‍ക്ക് ഭീഷണിയല്ല, മരക്കാറിന്റെ ഡീഗ്രേഡിന് കാരണം പ്രേക്ഷകരുടെ അമിതപ്രതീക്ഷ; സംവിധായകന്‍ കമല്‍

  • 8th December 2021
  • 0 Comments

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പുതിയ സാധ്യതകള്‍ തുറക്കുന്ന ഒന്നാണ് ഒ.ടി.ടിയെന്നും അത് പുതിയ കാഴ്ചാ സംസ്‌കാരം സൃഷ്ടിച്ചെന്നും കമല്‍ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒ.ടി.ടി പുതിയ സാധ്യത തുറന്നിട്ടെന്നും സിനിമാമേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും കമല്‍ പറഞ്ഞു. മരക്കാറിനെതിരായ ഡീഗ്രേഡിംഗിന് കാരണം പ്രേക്ഷകരുടെ അമിത പ്രതീക്ഷയാണെന്നും നേരത്തെ തിയേറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണെന്നും കമല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലില്‍ ആയിരുന്നു പരാമര്‍ശം ഒരു […]

Entertainment News

സിനിമയിൽ ഉള്ളത് പോലെ അല്ല ഞങ്ങളുടെ ജീവിതം; സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങി ഇടുക്കി ചുരുളി നിവാസികൾ

  • 24th November 2021
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയിലെ തെറി വിളികളെ കുറിച്ചുള്ള ചർച്ചകൾ കൊണ്ട് സജീവമാണ് സാമൂഹിക മാധ്യമങ്ങൾ. ഇപ്പോൾ സിനിമക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകാനൊരുങ്ങുകയാണ് ഇടുക്കിയിലെ ചുരുളി നിവാസികൾ. മലയോര കർഷകരെ മൊത്തത്തിൽ അപമാനിക്കുന്നതാണ് ചിത്രമെന്നും സിനിമയിൽ ഉള്ളത് പോലെ അല്ല തങ്ങളുടെ ജീവിതമെന്നും നാട്ടുകാർ ആരോപിക്കുന്നു. ചുരുളിയിൽ ഒരു മദ്യ ഷാപ്പ് പോലുമില്ല ചിത്രം റിലീസായതിന് പിന്നാലെ വിവാദങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് […]

Entertainment News

‘തെറി അനിവാര്യം ‘കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി

  • 20th November 2021
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുതിയ ചിത്രമായ ചുരുളിക്ക് നിരവധി വിമര്‍ശങ്ങളും പിന്തുണയും ഒരു പോലെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചുരുളിയില്‍ തെറി അനിവാര്യമാണെന്ന് നടന്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.റിപ്പോര്‍ട്ടര്‍ ടിവിയോട് ആയിരുന്നു പ്രതികരണം. സിനിമ നടക്കുന്ന സ്ഥലത്തെ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാമെന്ന് കരുതുന്നില്ല അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നതെന്നും വിനയ് പറഞ്ഞു സിനിമ പ്രായപൂര്‍ത്തിയായവര്‍ക്കുള്ളതാണ് വ്യക്തമായി പറയുന്നുണ്ട്. ആമസോണ്‍, നെറ്റ്ഫ്ലിക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. […]

error: Protected Content !!