മുളന്തുരുത്തിയ്ക്ക് പിന്നാലെ പിറവം ഓണക്കൂര്‍ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. നേരത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് നടപടി. പള്ളിക്കുള്ളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാ പ്രതിഷേധം നടത്തുന്നുണ്ട്. ഓണക്കൂര്‍ സെഹിയോന്‍ പള്ളി 1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. ഇതനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം കഴിഞ്ഞ ആഴ്ച പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും […]
