ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡിൽ സ്വവര്‍ഗവിവാഹത്തിന് അനുമതി
സ്വവർഗവിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്ത് ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡ്.എഡിൻബറോയിലെ ജനറൽ അസംബ്ലിയിലെ അംഗങ്ങൾ വർഷങ്ങളുടെ പ്രചാരണത്തെത്തുടർന്നാണ് ഇപ്പോൾ സഭാനിയമം മാറ്റാൻ വോട്ട് ചെയ്തിരിക്കുന്നത്. 274 പേരാണ് സ്വവർഗവിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അതേസമയം 136 പേർ ഇതിനെതിരായി വോട്ട് ചെയ്തു. ജനറൽ അസംബ്ലിയുടെ മോഡറേറ്റർ റവ. ഡോ. ഇയാൻ ഗ്രീൻഷീൽഡ്സ് പറഞ്ഞത്, ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡ് ഒരു വിശാലമായ പള്ളിയാണ്. അതിനാൽ തന്നെ അതിലെ അംഗങ്ങൾക്കിടയിൽ വ്യത്യസ്തമായ വീക്ഷണവും അഭിപ്രായങ്ങളും ഉണ്ടായിരിക്കും എന്നാണ്. തിങ്കളാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ്, […]
