വൈദികര്‍ക്ക് തോന്നിയത് പോലെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ല; മുന്നറിയിപ്പുമായി മാര്‍ റഫേല്‍ തട്ടില്‍
കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റഫേല്‍ തട്ടില്‍. ആരാധനാക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചു മാറ്റാനുള്ളതല്ല. വൈദികര്‍ക്ക് തോന്നിയത് പോലെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ലെന്നും, സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയില്‍ വേണം കുര്‍ബാന അര്‍പ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് കൂദാശാ കര്‍മ്മത്തിനിടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ പ്രതികരണം.