National

‘ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ’;ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

  • 25th December 2022
  • 0 Comments

രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രത്യേക ദിനം സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ എന്ന് പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു. “ക്രിസ്മസ് ആശംസകൾ! ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ. കർത്താവായ ക്രിസ്തുവിന്റെ മഹത്തായ ചിന്തകളും സമൂഹത്തെ സേവിക്കുന്നതിൽ അദ്ദേഹം നൽകിയ ഊന്നലും ഞങ്ങൾ ഓർക്കുന്നു”- മോദി കുറിച്ചു.

Kerala News

സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം

  • 24th December 2022
  • 0 Comments

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദേശം.സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും […]

Kerala News

റെക്കോർഡ് മദ്യ വില്പന ക്രിസ്തുമസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം

  • 27th December 2021
  • 0 Comments

സംസ്ഥാനത്ത് ക്രിസ്തുമസ്‌ ആഘോഷത്തിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 24 ന് മാത്രം ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് നടന്നത്.ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോൾക്രിസ്‌മസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത്‌ 73 കോടി രൂപയുടെ മദ്യമാണ്. […]

Kerala News

ക്രിസ്തുമസ് ആഘോഷം- സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു

  • 23rd December 2021
  • 0 Comments

ക്രിസ്തുമസിനോടനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, മറിച്ചു വില്‍പന എന്നിവ തടയുന്നതിന് ലീഗല്‍ മെട്രോളജി- ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിലെ പൊതു വിതരണ കേന്ദ്രം, പൊതുവിപണി, എല്‍.പി.ജി ഔട്ട്ലെറ്റ്, ഹോട്ടലുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന തുടരും.

Kerala

മിന്നി തിളങ്ങി നഗരവീഥികൾ;ക്രിസ്തുമസ് അരങ്ങുണർന്നു

  • 22nd December 2021
  • 0 Comments

കോവിഡ് മഹാമാരിക്കിടെ പതിയെ കരകയറി ക്രിസ്തുമസ് വിപണി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ മേഖലകളിലും വില്പനയിലും അന്വേഷണങ്ങളിലും ഉണര്‍വ് വന്നിട്ടുണ്ട്. ക്രിസ്മസ് അലങ്കാര ഉത്പന്നങ്ങലും കേക്കും വൈനുമെല്ലാം വില്പനയ്ക്കായി ഇതിനോടകംതന്നെ വിപണിയില്‍സ്ഥാനം പിടിച്ചു കഴിഞ്ഞു. ഒരു ക്രിസ്മസ് കാലം കൂടി വരുമ്പോള്‍ ഇത്തവണ പ്രതീക്ഷയുടെ പൂത്തിരികളുമായി വിപണികളും സജീവമായിക്കഴിഞ്ഞു. എല്‍ഇഡി നക്ഷത്രങ്ങൾ , മാലകള്‍,ക്രിസ്തുമസ് ട്രീ തുടങ്ങിയവക്ക് എല്ലാം വിപണിയിൽ ഏറെ ഡിമാന്‍ഡാണ് പലവിധത്തിൽ ബള്‍ബുകളും നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയും തുടങ്ങീ എല്ലാ അലങ്കാരങ്ങളും റെഡിമെയ്ഡായി കിട്ടും. […]

error: Protected Content !!