News

ക്രിസ്റ്റ്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം;കുറ്റവാളികള്‍ക്കെതിരെ നടപടി വേണം -വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ജസ്പ്രീത് സിംങ്ങിന്റെ ആത്മഹത്യക്ക് കാരണക്കാരായ അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ് ലം ചെറുവാടി ആവശ്യപ്പെട്ടു. ജസ്പ്രീതിനേക്കാള്‍ ഹാജര്‍ കുറഞ്ഞ വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിലൂടെ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും കടുത്ത നീതി നിഷേധമാണ് ഉണ്ടായത്. പഞ്ചാബികള്‍ പഞ്ചാബില്‍ പോയി പഠിച്ചാല്‍ മതിയെന്ന വംശീയ പരാമര്‍ശം പ്രബുദ്ധ കേരളത്തിന് അപമാനമാണ് . വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളായ എ.എം അബ്ദുല്‍മജീദ്, മുസ്തഫ പാലാഴി, […]

News

ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ;ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജസ്പ്രീത് സിംഗ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ പറ്റി അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ അറിയിച്ചു. ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടര്‍, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പഞ്ചാബ് സ്വദേശിയായ ജസ്പ്രീത് ആത്മഹത്യ ചെയ്തത് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാലാണെന്നാണ് കുടുംബത്തിന്റെയും […]

error: Protected Content !!