Local

ഗ്രാമോത്സവത്തിന്റെ ഭാഗമായി ഓലമടയല്‍ മത്സരം നടന്നു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗ്രാമോത്സവത്തിന്റെ ഭാഗമായി ഓലമടയല്‍ മത്സരം നടന്നു. രാവിലെ 9.30 മണിക്ക് കളരിക്കണ്ടി സ്‌കൂളിലാണ് മത്സരം നടന്നത്. 11 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. കാണികളില്‍ കൗതുകവും ആവശവും ഉയര്‍ത്തിയ മത്സരത്തില്‍ ശ്രീജിത്ത് പയന്തറമ്മല്‍ ഒന്നാം സ്ഥാനവും വള്ളിയാട്ടുമ്മല്‍ മാധവി ഗോപാലന്‍ രണ്ടാം സ്ഥാനവും നേടി.ജില്ലാ പഞ്ചായത്തംഗം രജനി തടത്തില്‍ മത്സരം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.കെ. ഹിതേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ. ശ്രീധരന്‍, കെ.സി. അബ്ദുള്‍ സലാം, […]

Local

മുറിയനാലിലെ വാഹനാപകടത്തെ തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  • 2nd September 2019
  • 0 Comments

കോഴിക്കോട് : ഇന്ന് കുന്ദമംഗലം മുറിയനാലില്‍ അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കുന്ദമംഗലത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നാഷനല്‍ ഹൈവേയില്‍ ചൂലാം വയലിനും പതിമംഗലത്തിനും ഇടയില്‍ കയറ്റത്തിന് മുകളില്‍ നിരന്തരമായി വാഹന അപകടങ്ങള്‍ സംഭവിക്കുന്നു എന്നും പലപ്പോഴും ഇത് മരണത്തിന് കാരണമാവുന്നു എന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭാഗം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ ഒരു വിഭാഗം നാട്ടുകാരും വ്യാപാരികളും […]

error: Protected Content !!