മാക്കൂട്ടം എ.എം.യു.പി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സംഗമം നടത്തി

  • 23rd February 2021
  • 0 Comments

ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്കൂളിൽ നിന്ന് 30 വർഷത്തിലധികം സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകരായ സി.പി. കേശവനുണ്ണി, പി. സുജാത, കെ. പാത്തുമ്മ, കെ.കെ. പുഷ്പലത, പി. ജമാലുദ്ദീൻ എന്നിവർക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. പി. ഷീജ, കെ.ടി.ജഗദാംബ, കെ. ഷബ്ന, കെ. സാജിത, എം. ജമാലുദ്ദീൻ, ഹാഷിദ് സംസാരിച്ചു. ഒ.കെ. സൗദാ ബീവി സ്വാഗതവും എ. എം. ഷമീർ നന്ദിയും പറഞ്ഞു.

error: Protected Content !!