എല്ലാം ആസ്വദിച്ചു;ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല ഫോട്ടോഷോപ്പ് ചെയ്ത് വരെ ന്യൂസ് കൊടുത്തു
നടൻ ചിയാന്‍ വിക്രത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു.താരത്തിന് ഹൃദയാഘാതമാണ് എന്ന നിലയിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. പിന്നീട് ഹൃദയാഘാതമല്ലെന്ന് നടന്റെ മകന്‍ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ തന്നെക്കുറിച്ച് വന്ന വാർത്തകളേ കുറിച്ച് പ്രതികരിക്കുകയാണ് നടൻ.സോഷ്യൽ മീഡിയയിൽ പരന്ന വാർത്തകളെല്ലാം ക്രിയേറ്റീവ് ആയിരുന്നെന്നും എല്ലാം ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു. ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു വിക്രം. […]