മര്‍ദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തില്‍’;ദുരഭിമാന മര്‍ദനത്തിൽ പ്രതി കുറ്റം സമ്മതിച്ചു പിടിയിലായത് ഊട്ടിയില്‍ നിന്ന്
തിരുവനന്തപുരം ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡോ ഡാനിഷ് ജോര്‍ജ് കുറ്റം സമ്മതിച്ചു. കഴിഞ്ഞദിവസമാണ് ഡാനിഷിനെ തമിഴ്‌നാട്ടിലെ ഊട്ടിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ആനത്തലവട്ടം ബീച്ച് റോഡിന് സമീപം ദീപ്തി കോട്ടേജില്‍ ജോര്‍ജിന്റെയും വത്സലയുടെയും മകന്‍ ഡോ. ഡാനിഷാണ് പോലീസിനോട് കുറ്റംസമ്മതിച്ചത്. പെട്ടെന്നുള്ള പ്രകോപനമാണ് മർദിക്കാൻ കാരണമെന്ന് ഡാനിഷ് മൊഴി നൽകി. പ്രതിയെ തെളിവെടുപ്പിനെത്തിച്ചു.സഹോദരി ദീപ്തിയുടെ ഭര്‍ത്താവായ മിഥുനെയാണ് ഞായറാഴ്ച ചിറയിന്‍കീഴില്‍വെച്ച് ഡാനിഷ് ക്രൂരമായി മര്‍ദിച്ചത്. മിഥുന്‍ മതം മാറാന്‍ തയ്യാറാകാത്തതിനെതുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. സംഭവത്തില്‍ പരാതി നല്‍കിയതോടെ […]
