Entertainment News

താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയിൽ

  • 10th December 2023
  • 0 Comments

തൃഷക്കെതിരെ അശ്ളീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ മാന നഷ്ട കേസുമായി ഹൈക്കോടതിയിൽ. തൃഷ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു കേസ് ഫയൽ ചെയ്തത്. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് ഹർജിയിലെ ആരോപണം. കഴിഞ്ഞ ദിവസം വിഷയത്തിൽ മൻസൂർ അലി ഖാൻ […]

Entertainment News

ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല;അപ്ഗ്രേഡ് ചെയ്ത് കൂടുതൽ ആകർഷകമാക്കിയെന്ന് ചിരഞ്ജീവി

  • 4th October 2022
  • 0 Comments

മലയാളത്തിലെ എക്കാലത്തെയും പണം വാരി പടമായ മോഹൻലാൽ നായകവേഷം ചെയ്ത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിന് ഗോഡ്ഫാദർ എന്നാണ് പേരിട്ടിരിക്കുന്നത്.ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല എന്നും തങ്ങൾ അത് അപ്ഗ്രേഡ് ചെയ്തു കൂടുതൽ ആകർഷകമാക്കിയെന്നും ചിരഞ്ജീവി പറയുന്നു. ഗോഡ്ഫാദർ പ്രേക്ഷകർക്ക് തൃപ്തി നൽകുമെന്നും സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ നടൻ അഭിപ്രായപ്പെട്ടു തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം […]

Entertainment News

സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി,ഒപ്പം സല്‍മാന്‍ ഖാനും നയന്‍താരയും, ‘ഗോഡ് ഫാദര്‍’ ടീസർ,ആക്‌ഷൻ രംഗങ്ങളെ ട്രോളി മലയാളികളും

  • 22nd August 2022
  • 0 Comments

മലയാളത്തില്‍ ആദ്യമായി ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദറി’ന്റെ ടീസര്‍ പുറത്ത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ടീസറിലുണ്ട്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്.ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളില്‍ എത്തും.മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും പൃഥ്വിരാജിന്‍റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത്.ചിരഞ്ജീവിയുടെ പിറന്നാളിന് […]

Entertainment News

‘സ്റ്റീഫൻ നെടുമ്പള്ളി’യെ കാണാൻ ‘അയ്യപ്പൻ നായര്‍’

  • 24th February 2022
  • 0 Comments

‘ലൂസിഫർ’, ‘അയ്യപ്പനും കോശിയും’ എന്നിങ്ങനെ മലയാളത്തിലെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളാണ് തെലുങ്കിൽ റീമേക്ക് ചെയ്യുന്നത്. ഇതിൽ അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കായ ‘ഭീംല നായക്’ ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ഗോഡ് ഫാദർ എന്നാണ് ലൂസിഫർ തെലുങ്ക് പതിപ്പിന്റെ പേര്.എന്നാലിപ്പോൾ ‘സ്റ്റീഫൻ നെടുമ്പള്ളി’യെ സന്ദർശിച്ച്‘അയ്യപ്പന്‍ നായരുടെ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിരഞ്ജീവി നായകനായ ലൂസിഫർ തെലുങ്ക് പതിപ്പ് ഗോഡ് ഫാദർ സെറ്റിൽ പവൻ കല്യാൺ സന്ദർശനത്തിനെത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. ‘ഭീംല നായക്’ റിലീസിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് […]

Entertainment News

തെലുങ്ക് സൂപ്പര്‍ സ്റ്റാർ ചിരഞ്‍ജീവിക്ക് കൊവിഡ്

  • 26th January 2022
  • 0 Comments

തെലുങ്ക് സൂപ്പര്‍ സ്റ്റാർ ചിരഞ്‍ജീവിക്ക് കൊവിഡ് സ്ഥിരികീരിച്ചു.ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് ചിരഞ്‍ജീവി അറിയിച്ചു. വൈകാതെ തിരിച്ചെത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരഞ്‍ജീവി പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലുണ്ടായ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്‍ജീവി അഭ്യര്‍ഥിച്ചു. ‘ആചാര്യ’ എന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

Entertainment News

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ചിരഞ്ജീവിയുടെ വില്ലനാവാന്‍ ബിജു മേനോന്‍

  • 24th August 2021
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലനായ ബോബിയായി എത്തുന്നത് ബിജു മേനോന്‍. മലയാളത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ബോബിയായി എത്തിയത്. ഗോഡ്ഫാദര്‍ എന്ന പേരില്‍ മലയാള ചിത്രത്തില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാണ് തെലുങ്ക് ലൂസിഫര്‍ പുറത്തിറക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ ‘ഗോഡ്ഫാദര്‍’ന്റെ മോഷന്‍ പോസ്റ്റര്‍ ഈയടുത്താണ് റിലീസ്സായത്. ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ […]

Entertainment News

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ചിരഞ്ജീവിയുടെ വില്ലനാവാന്‍ ബിജു മേനോന്‍

  • 24th August 2021
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലനായ ബോബിയായി എത്തുന്നത് ബിജു മേനോന്‍. മലയാളത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ബോബിയായി എത്തിയത്. ഗോഡ്ഫാദര്‍ എന്ന പേരില്‍ മലയാള ചിത്രത്തില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാണ് തെലുങ്ക് ലൂസിഫര്‍ പുറത്തിറക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ ‘ഗോഡ്ഫാദര്‍’ന്റെ മോഷന്‍ പോസ്റ്റര്‍ ഈയടുത്താണ് റിലീസ്സായത്. ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ […]

National News

ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ ആന്ധ്രയില്‍ ഓക്സിജൻ വിതരണം നാളെ മുതൽ

കോവിഡ് രോഗികളെ സഹായിക്കാനായി മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ ആന്ധ്രയില്‍ ഓക്സിജന്‍ വിതരണം ആരംഭിക്കും. ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ കീഴിലാണ് ഓക്സിജൻ വിതരണം നടക്കുന്നത്. ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ ഒൗദ്യോഗിക ട്വിറ്ററില്‍ ചിരഞ്ജീവി ഇങ്ങനെ എഴുതി: “ദൗത്യം ആരംഭിക്കുന്നു. ജീവന്‍െറ രക്ഷയായ ഓക്സിജന്‍്റെ അഭാവം മൂലം മരണങ്ങള്‍ ഉണ്ടാകരുത്”. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് പുറമേ, ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റ് രോഗികള്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഓക്സിജന്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മകന്‍ റാം ചരണ്‍ മേല്‍നോട്ടം വഹിക്കും. ബുധനാഴ്ച […]

തലയുടെ വേതാളം തെലുങ്കിലേക്ക്, ചിരഞ്ജീവി അഭിനയിക്കുന്നത് വന്‍ പ്രതിഫലത്തില്‍

  • 17th November 2020
  • 0 Comments

തെലുങ്കിലെ വിലപിടിപ്പുള്ള താരമാണ് ചിരഞ്ജീവി. ആചാര്യ എന്ന സിനിമയാണ് ചിരഞ്ജീവിയുടേതായി അണിയറയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ തല അജിത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം വേതാളം ചിരഞ്ജീവി റീമേക്ക് ചെയ്യുന്നുവെന്നാണ് പുതിയ വാര്‍ത്ത. സിനിമയില്‍ ചിരഞ്ജീവിയുടെ ലുക്കെന്ന പേരില്‍ നേരത്തെ ഫോട്ടോ പുറത്തുവിട്ടിരുന്നു. വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേക്കിന് ചിരഞ്ജീവിക്ക് വന്‍ പ്രതിഫലമാണ് ലഭിക്കുന്നത്. 60 കോടി രൂപയായിരിക്കും ചിരഞ്ജീവിക്ക് വേതാളം തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുകയെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. […]

തെന്നിന്ത്യന്‍ താരം ചിരഞ്ജീവിക്ക് കൊവിഡ്

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ വീട്ടിൽ ക്വാറന്റീനിലാണെന്നും താനുമായി സമ്പർമുണ്ടായവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവും ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ചിരഞ്ജീവി മുഖ്യമന്ത്രിയെ കണ്ടിരുന്നു.

error: Protected Content !!