നോട്ട് നിരോധനം അറിയാതെ ചിന്നകണ്ണ് കൈയിൽ വെച്ചത് 65,000 രൂപ; പകരം പുതിയ നോട്ട് നൽകി ചെന്നൈ സ്വദേശി
നോട്ട് നിരോധനം അറിയാതെ ചിന്നകണ്ണ് കൈയിൽ വെച്ചത് 65,000 പഴയ നോട്ട് ശേഖരമാണ് എന്നാൽ വിലയില്ലാതായിപ്പോയ ആ 65,000 രൂപയ്ക്കുപകരം അത്രയും തുക ചിന്നക്കണ്ണിനെ തേടിയെത്തിയിരിക്കുകയാണിപ്പോൾ.കാഴ്ചശേഷിയില്ലാത്ത യാചകന് ഇത്രയും തുക സമ്മാനമായി നൽകിയത് ഒരു ചെന്നൈ സ്വദേശിയാണ്. വാർത്തകൾ ശ്രദ്ധയിൽ പെട്ടാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എഴുപതുകാരൻ ഇയാൾക്ക് സഹായം വാഗ്ദാനം ചെയ്തത്. സ്വന്തം സമ്പാദ്യത്തിൽനിന്നാണ് നഷ്ടപ്പെട്ട 65,000 രൂപ അദ്ദേഹം നൽകിയത്.കൃഷ്ണഗിരി കളക്ടർ വി. ജയചന്ദ്രഭാനു റെഡ്ഡി ചെക്ക് കൈമാറി.സഹായിച്ചയാളോട് കടപ്പാടും നന്ദിയുമുണ്ടെന്ന് ചിന്നക്കണ്ണ് പറഞ്ഞു.പാവക്കൽ […]