മനഃപൂർവം കോവിഡ് വരുത്തി;വെളിപ്പെടുത്തലിന് പിന്നാലെ ചൈനീസ് ഗായികയ്ക്കെതിരെ സൈബർ ആക്രമണം
പ്രശസ്ത ചൈനീസ് ഗായിക ജെയ്ൻ ഷാങ് നെതിരെ സൈബർ ആക്രമണം. മനഃപൂർവ്വം കൊറോണ വൈറസ് ബാധിച്ചതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഴാങ്ങിനെതിരെ പ്രതിഷേധവും ട്രോളും സോഷ്യല്‍ മീഡിയയില്‍ വരുന്നത്.ഒമിക്രോൺ വകഭേദമായ BF.7 ചൈനയിൽ പടർന്നുപിടിക്കുന്ന അവസരത്തിലാണ് ജെയ്നിന്റെ വെളിപ്പെടുത്തൽ. രോഗം വരണമെന്ന ഉദ്ദേശത്തോടെ കോവിഡ് ബാധിതരായ സുഹൃത്തുക്കളെ സന്ദർശിക്കുകയും അവരുമായി അടുത്തിടപഴകിയെന്നുമാണ് ഗായിക പറഞ്ഞത്. “അമേരിക്കയിലെ ന്യൂ ഇയര്‍ പ്രോഗ്രാമിനിടെ കൊറോണ ബാധിക്കുമെന്ന് ഞാൻ ആശങ്കാകുലയാണ്, അതിനാൽ എനിക്ക് നിലവിൽ വൈറസിൽ നിന്ന് കരകയറാൻ സമയമുള്ളതിനാൽ ഇപ്പൊഴെ പോസറ്റീവ് […]