കോഴിക്കോട് ഡിസിസി പ്രസിഡണ്ടാണ് ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചത്; അതിനപ്പുറം ഒന്നും പറയാനില്ല പങ്കെടുക്കാതിരുന്നതില്‍ ഹൃദയവേദന
കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഖമുണ്ടെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടു നിന്നതിനെച്ചൊല്ലി വിവാദം മുറുകവെയാണ് മുല്ലപ്പള്ളി പ്രതികരണവുമായി രംഗത്തെത്തിയത്.കോഴിക്കോട് ഡിസിസി പ്രസിഡണ്ടാണ് ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചതെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.ഒരു നേതാവിനോടും വ്യക്തിപരമായി വിരോധമില്ല. ആശയപരമായ ഭിന്നത മാത്രമാണുള്ളതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍, മാധ്യമങ്ങളോടല്ല പാര്‍ട്ടി അധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുകയെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.കോഴിക്കോട് എന്റെയും നിങ്ങളുടെയും മണ്ണാണ്. ഞാന്‍ കളിച്ചുവളര്‍ന്ന […]