ഡോക്ടറേറ്റ് വിവാദം; ചിന്താ ജെറോം നേരിടുന്ന സൈബർ ആക്രമണങ്ങൾ പരാജയപ്പെട്ടവരുടെ പേക്കൂത്ത്; മന്ത്രി ശിവൻകുട്ടി
ഡോക്ടറേറ്റ് വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനു പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി. ചിന്ത ജെറോം നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുന്നവരുടെ പേക്കൂത്ത് മാത്രമാണെന്നും ദുരാരോപണങ്ങളെ നേരിട്ട് മുന്നേറാൻ ചിന്തയ്ക്ക് കഴിയട്ടെ എന്നും മന്ത്രി ശിവൻകുട്ടി ആശംസിച്ചു. യുജിസിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടു കൂടിയാണ് ചിന്താ ജെറോം ഗവേഷണം നടത്തിയത്. നവലിബറൽ കാലഘട്ടത്തിലെ മലയാള സിനിമയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തിലായിരുന്നു ഗവേഷണ പ്രബന്ധം. കര്‍മമേഖലയിൽ മികച്ച നിലയിൽ പ്രവര്‍ത്തിക്കുന്ന ചിന്ത ജെറോമിനു പലപ്പോഴായി ആക്രമണങ്ങള്‍ നേരിടേണ്ടി […]
