നെഹ്‌റു കുട്ടികളിൽ ഇന്ത്യയുടെ ഭാവി കണ്ടു; ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നൽകി; ശിശു ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റു ഏത് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടോ ആ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയും വിസ്മൃതിയാലാണ്ട് പോവുകയും ചെയ്യുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് ശിശു ദിന ആശംസകൾ നേർന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു. കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്. നെഹ്‌റു നല്‍കിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയില്‍ ഊര്‍ജമാക്കുമെന്ന് നമുക്ക് ആവര്‍ത്തിച്ച് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. […]