ഉറ്റവരുപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കായി ഇതാ ഇവിടെ ഇങ്ങനെയൊരിടമുണ്ട്
ആറു വയസ്സുകാരി മാളൂട്ടി ഒന്നുറങ്ങണമെങ്കില്‍ അടുത്തുള്ള കുഞ്ഞു റേഡിയോയില്‍ നിന്നുള്ള പാട്ട് വേണം. ചലന വൈകല്യങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാളൂട്ടിക്ക് പാട്ടാണ് എല്ലാം. മാളൂട്ടിയെപ്പോലുള്ള നിരവധി കുട്ടികളുണ്ട് കോഴിക്കോട്ടെ ശിശു സംരക്ഷണ കേന്ദ്രത്തില്‍. ജില്ലയിലെയും മറ്റു ജില്ലകളിലെയും രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത ചികിത്സയും താമസവും ഒരുക്കുകയാണ് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രം. മെഡിക്കല്‍ കോളേജിനടുത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ തണലില്‍ തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന […]

